Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divi Bijesh

ഫി​ഡെ അ​ണ്ട​ര്‍ -12 ലോ​ക കി​രീ​ടം ദി​വി ബി​ജേ​ഷി​ന്

കൊ​ച്ചി: ഫി​ഡെ അ​ണ്ട​ര്‍-12 ലോ​ക കി​രീ​ടം നേ​ടി മ​ല​യാ​ളി താ​രം ദി​വി ബി​ജേ​ഷ്. ജോ​ര്‍​ജി​യ​യി​ലെ ബ​ത്തൂ​മി​യി​ല്‍ ന​ട​ന്ന ഫി​ഡെ അ​ണ്ട​ര്‍-12 ഗേ​ള്‍​സ് വേ​ള്‍​ഡ് ക​പ്പി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ദി​വി ജേ​താ​വാ​യ​ത്.

11 റൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് ഒ​ന്പ​ത് പോ​യി​ന്‍റ് നേ​ടി​യ ദി​വി, ഏ​ഴാം റൗ​ണ്ട് മു​ത​ല്‍ ലീ​ഡ് നി​ല​നി​ര്‍​ത്തി​യാ​ണു ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​സാ​ന​റൗ​ണ്ടി​ല്‍ റ​ഷ്യ​യു​ടെ അ​ലി​സ യ​ങ്ക​റി​നെ​തി​രേ സ​മ​നി​ല നേ​ടി​യ​തോ​ടെ​ കി​രീ​ടം ഉ​റ​പ്പി​ച്ചു.

2025ല്‍ ​ഫി​ഡെ അ​ണ്ട​ര്‍-10 ഗേ​ള്‍​സ് വേ​ള്‍​ഡ് ക​പ്പ് നേ​ടി​യ ആ​ദ്യ​ചാ​മ്പ്യ​നാ​യ ദി​വി, 2025-ലെ ​ലോ​ക അ​ണ്ട​ര്‍-10 റാ​പ്പി​ഡ് ചാ​മ്പ്യ​നു​മാ​ണ്.

2025ലും 2026​ലു​മാ​യി ദി​വി​യു​ടെ മൂ​ന്നാ​മ​ത്തെ ലോ​ക കി​രീ​ട​മാ​ണി​ത്. ഈ ​വി​ജ​യ​ത്തോ​ടെ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഡെ വേ​ള്‍​ഡ് കേ​ഡ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ​താ​ര​മാ​യി ഈ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​.

Latest News

Corehub Up